ചിത്രദുർഗയിൽ കണ്ടൈയ്നർ ലോറിയിടിച്ച് സ്ളീപ്പർ ബസിന് തീപിടിച്ചു 10 പേർ വെന്തുമരിച്ചു




ബംഗ്ളൂര്: ക്രിസ്മസ് പുലരിയിൽ അയൽ സംസ്ഥാനമായ കർണാടകയെ ദുഃഖത്തിലാഴ്ത്തി ബസ് ദുരന്തം. ചിത്രദുർഗയിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് സ്ലീപ്പർ ബസിനു തീപിടിച്ചു 10പേർ ദാരുണമായി വെന്തു മരിച്ചു. മരണ സംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലിസ് പറയുന്നത്.ഹിരിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോർലാത്തൂരിൽ ദേശീയപാത 48ലാണ് അപകടം. നിയന്ത്രണം തെറ്റി എതിർദിശയിൽ നിന്ന് മീഡിയൻ തകർത്ത് എത്തിയ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനു തീ പിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ലോറി ഡ്രൈവറും മരിച്ചു.

29 യാത്രക്കാരിൽ  ഒൻപതു പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ കൂടുമെന്നാണ് സൂചന. ബംഗളൂരുവിൽ നിന്ന് ഗോകർണത്തിലേക്ക് പോയ സീബേർഡ് ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് ചിത്രദുർഗ പൊലീസിന്‍റെ അനുമാനം. രാത്രി 11:30 നാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഡിവൈഡർ മറികടന്ന് ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. 

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം