ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടും, തിരിച്ചടി ദീർഘദൂര യാത്രക്കാർക്ക്; വർധന ഡിസംബർ 26 മുതൽ



ന്യൂഡൽഹി :ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മെയിൽ, എക്സ്പ്രസ് ടിക്കറ്റുകളുടെ വിലയിലാണ് വർധന. ഈ നിരക്ക് വർധന ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രത്യേകിച്ച് ട്രെയിനിൽ ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇനി യാത്രാ ചെലവുകൾക്കായി കൂടുതൽ പണം നൽകേണ്ടിവരും. ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരും. എന്നാൽ 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക്, ഓർഡിനറി ക്ലാസിൽ കിലോമീറ്ററിന് 1 പൈസയും മെയിൽ/എക്സ്പ്രസ് നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസയും വർദ്ധിക്കും. ഇന്ത്യൻ റെയിൽവേയ്ക്ക് ഈ ട്രെയിൻ നിരക്ക് വർധനയിലൂടെ നല്ലൊരു തുക ലഭിക്കും. ഈ മാറ്റത്തിലൂടെ 600 കോടിയിലധികം രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി റെയിൽവേ അറിയിച്ചു. ട്രെയിൻ ടിക്കറ്റ് വിലയിലെ ഈ മാറ്റമനുസരിച്ച്, ഇപ്പോൾ ഒരു യാത്രക്കാരൻ നോൺ-എസി ട്രെയിനിൽ 500 കിലോമീറ്റർ സഞ്ചരിച്ചാൽ, നിലവിലുള്ള ടിക്കറ്റ് നിരക്കിനേക്കാൾ 10 രൂപ കൂടുതൽ നൽകേണ്ടിവരും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം