പാനൂർ എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിൽ നിന്നും 28,000 രൂപ നഷ്ടമായി

 

പാനൂർ: പാനൂർ മേഖലയിൽ ക്ഷേത്ര കവർച്ച തുടർക്കഥയാവുന്നു. ഒരാഴ്ചക്കിടെ മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച നടന്നുഎലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്.  ഭണ്ഡാരങ്ങൾ  തകർത്ത് 28,000 രൂപ മോഷ്ടിച്ചതായി ക്ഷേത്രം ഭാരവാഹികൾ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്ച്ചപുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രം ഭാരവാഹി ടി. നിധീഷ്  രാവിലെ വിളക്ക് കൊളുത്താൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.  രണ്ട് ഭണ്ഡാരങ്ങളിലും, വഴിപാട് കൗണ്ടറുകളിലും സൂക്ഷിച്ച പണമാണ് കവർന്നത്. ഇതിൽ ഒരു ഭണ്ഡാരം കുത്തിത്തുറന്ന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ്. മോഷ്ടാവിൻ്റെ തെന്ന് കരുതുന്ന യുവാവിൻ്റെ ദൃശ്യം  സി.സി ടിവിയിലുണ്ട്.ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം രണ്ട് ദിവസം മുമ്പ്   കുത്തി തുറന്ന് പണം കവർന്നിരുന്നു.   ക്ഷേത്രം അധികൃതർ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നാല് ദിവസം മുൻപ് പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം അപഹരിച്ച സംഭവമുണ്ടായി.

തുടർച്ചയായുണ്ടാകുന്ന ക്ഷേത്ര മോഷണങ്ങളിൽ ആശങ്കയുണ്ടെന്നും, പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം സെക്രട്ടറി വിജിത്ത് കുമാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം