വധശ്രമ കേസിലെ കുറ്റാരോപിതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



പരിയാരം: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ കുറ്റാരോപിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പകുറന്‍ മൂസാന്റകത്ത്പി.എം.റഷീദാ(42) ണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകുവശത്തെ വര്‍ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.കഴിഞ്ഞ ദിവസമാണ് റഷീദിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.പരിയാരം പോലീസ് പരിധിയില്‍ 2017 ല്‍ നടന്ന വധശ്രമക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം റഷീദ് ഒളിവിലായിരുന്നു.അരിപ്പാമ്പ്ര തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.ഷക്കീര്‍(23), അരിപ്പാമ്പ്ര പാറോലകത്ത് വീട്ടില്‍ പി.ഫസല്‍റഹ്മാന്‍(25), തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.സഫ്‌വാന്‍ എന്നിവരെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.തളിപ്പറമ്പ് അഡീ.സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രശ്‌നം രമ്യമായി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചതിനാല്‍ ജാമ്യം നല്‍കുകയായിരുന്നുതിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാകേണ്ട ദിവസമാണ് ഇയാൾ തൂങ്ങിമരിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം