വോട്ടു ചെയ്യാൻ പോയ തെങ്ങുകയറ്റ തൊഴിലാളി വീട്ടിൽ മടങ്ങിയെത്തിയില്ലെന്ന് പരാതി



തളിപ്പറമ്പ്: വോട്ടുചെയ്യാന്‍ പോയ മധ്യവയസ്കനായ തെങ്ങുകയറ്റ തൊഴിലാളി തിരികെ വന്നില്ലെന്ന്പരാതി.പുഴക്കുളങ്ങരയിലെ തൊണ്ടിവളപ്പില്‍ ടി.വി. സന്തോഷ്‌കുമാറിനെയാണ്(48)കാണാതായത്.ഇന്നലെ രാവിലെ എട്ടുമണിക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ചിറവക്കിലെ അക്കിപ്പറമ്പ് യു.പി.സ്‌കൂളിലേക്ക് പോയതായിരുന്നു.വോട്ടു ചെയ്ത ശേഷം പണിക്ക് പോകുന്നതായി വീട്ടുകാരോട് പറഞ്ഞ് പോയ സന്തോഷ്‌കുമാര്‍ തിരികെ വന്നില്ലെന്നാണ് പരാതി.മകന്‍ ടി.വി.അഭിറാമിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സന്തോഷ്‌കുമാര്‍. ഇദ്ദേഹത്തിൻ്റെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം