ദിലീപേ ,അന്ന് അങ്ങനെയല്ലല്ലോ അങ്ങ് പൊലിസിനെ കുറിച്ച് പറഞ്ഞത്?


കൊച്ചി: യുവനടി ആക്രമിപ്പെട്ട കേസിൽ പ്രതിചേർക്കപ്പെടുന്നതിന് മുമ്പായി ദിലീപ് നടത്തിയ പ്രതികരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. നടിയെ ആക്രമിച്ച കേസിൽ വിധിവരാനിരിക്കെയാണ് വിശദമായ അന്വേഷണം നടക്കണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെടുന്ന ദിലീപിൻ്റെ പ്രതികരണങ്ങൾ ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട സഹപ്രവർ‌ത്തകയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 'അമ്മ' നടത്തിയ സം​ഗമത്തിലും പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദിലീപ് നടത്തിയ പ്രതികരണങ്ങളാണ് വീണ്ടും ചർച്ചയിലേയ്ക്ക് വരുന്നത്.കേസിൽ ദിലീപ് അന്വേഷണപരിധിയിലേയ്ക്കും പ്രതിപട്ടികയിലേയ്ക്കും വരുമെന്ന് അ പ്രതീക്ഷിക്കാത്ത ഒരു ഘട്ടത്തിലായിരുന്നു ദിലീപിൻ്റെ ഈ പ്രതികരണങ്ങൾ. സംഭവം നടന്നതിൻ്റെ തൊട്ടടുത്ത ദിവസം സഹപ്രവർ‌ത്തകയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 'അമ്മ' എറണാകുളം ദർബാർ ഹാൾ ​ഗ്രൗണ്ടിൽ നടത്തിയ സം​ഗമത്തിൽ വളരെ സ്വഭാവികമായിരുന്നു ദിലീപിൻ്റെ പ്രതികരണങ്ങൾ. സഹപ്രവ‍‌ർത്തകയ്ക്കൊപ്പം എന്ന സന്ദേശം നൽകിയ ദിലീപ് സത്യസന്ധമായ രീതിയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നായിരുന്നു പ്രതികരിച്ചത്.അപചയത്തെക്കുറിച്ചും ദിലീപ് അവിടെ വാചലനായി.

ദിലീപ് അന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം


'പ്രിയമുള്ളവരേ, ഇന്നലെ രാവിലെ ആന്റോ വിളിച്ചുപറയുമ്പോഴാണ് വളരെ ഷോക്കിങ് ആയിട്ടുള്ള ഈ വാർത്ത അറിയുന്നത്. എന്റെ കൂടെ ഏറ്റവുമധികം സിനിമ ചെയ്തിട്ടുള്ള കുട്ടിയാണ്. ശരിക്കും പറഞ്ഞാൽ, നമ്മൾ ഉടനെ നമ്മുടെ വീടിന്റെ അകത്തേക്ക് തന്നെയാണ് നോക്കിപ്പോകുന്നത്. സിനിമയിൽ സംഭവിച്ചു എന്നതിനപ്പുറം നമ്മുടെ നാട്ടിൽ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ, നമ്മളെ വിഷമിപ്പിക്കുന്ന ഒന്ന്. സത്യസന്ധമായ രീതിയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി, ഈ സംഭവത്തിന് പുറകിലുള്ള ആളുകളുടെ പിന്നിലുണ്ട്. മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കാൻ അല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയിൽ സംഭവിച്ചു എന്നതുകൊണ്ട് ഇത്രയും കൂട്ടായ്മയുണ്ടായി. പക്ഷെ ഒരോ സാധാരണക്കാരന്റെയും വീട്ടിൽ നടക്കുന്ന സംഭവമായി നമ്മൾ എടുത്ത്, ഇനി ഈ നാട്ടിൽ ഇത് സംഭവിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച്, കൂട്ടായി നിൽക്കാം. അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകുമെന്ന് ഉറപ്പിച്ചുപറയുന്നു. മമ്മൂക്ക വിളിച്ചപ്പോൾ തന്നെ എല്ലാവരും ഇവിടെ ഓടിവരികയുണ്ടായി. അത് മലയാള സിനിമാ കുടുംബത്തിലെ ഒരു അംഗത്തിന് സംഭവിച്ചു എന്നതിനപ്പുറം, കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തോട് കൂടിത്തന്നെയാണ്. എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ, വന്നിരിക്കുന്ന എല്ലാവർക്കും എല്ലാ ഐശ്വര്യവും നേർന്നുകൊണ്ട്, നന്ദി'

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം