വിദ്യാർത്ഥികൾക്ക് വിമാനയാത്ര ഒരുക്കി എളയാവൂർ സി .എച്ച് .എം ഹയർ സെക്കൻഡറി സ്കൂൾ
വാരം: ഹരിതവിദ്യാലയം 4.0 റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 85 സ്കൂളിൽ ഒന്നായ സി എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് തിരുവനന്തപുരത്തേക്ക് കൈറ്റ് വിക്ടേർസ് ചാനൽ സ്റ്റുഡിയോയിലേക്കുള്ള യാത്ര ഫ്ലൈറ്റിൽ ലഭ്യമാക്കി സ്കൂൾ പി ടി എ യും മാനേജ്മെൻ്റും. സ്കൂൾ യൂണിഫോമിലത്തിയവിദ്യാർത്ഥികൾ എയർപോർട്ടിൽ എത്തിയത് ആദ്യ സ്വപ്ന യാത്രയ്ക്കായാണ് എയർ പോർട്ടിലെത്തിയ വിദ്യാർത്ഥികളെ എയർ ഇന്ത്യ എക്സ്പ്രസ് ഒഫിഷ്യൽസ് സ്വീകരിച്ചു. ഇവരുടെ ഫോട്ടോ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തു . ഫൈറ്റിലെത്തിയപ്പോൾ എയർ ഹോസ്റ്റസ്സ് , പൈലറ്റ് എന്നിവർ പ്രത്യേക പരിഗണന നൽകി. പറക്കലിനിടയിൽ ഗാലറി ലഭ്യമാക്കി. സ്പെഷൽ പാനീയങ്ങൾ നൽകി ആതിഥേയത്വം നൽകി. ഇതിനുശേഷം ഇറങ്ങുമ്പോൾ കാസർഗോഡുകാരനായ പൈലറ്റ് കോക്പിറ്റിൽ പ്രവേശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ടാണ് യാത്ര പറഞ്ഞത്: ജീവിതത്തിലെ എന്നും ഓർക്കുന്ന അനുഭവം ലഭ്യമായതിൻ്റെ ത്രില്ലിലാണ് എട്ടു വിദ്യാർത്ഥികളും മദർ പിടിഎ പ്രസിഡൻ്റ് സഹീറ ടി, ഹെഡ്മാസ്റ്റർ സുബെർ പി.പി. അധ്യാപകരായ ഷംസീർ, സുമയ്യ എന്നീ അദ്ധ്യാപകരും : തലസ്ഥാന നഗരിയിലെത്തിയ വിദ്യാർത്ഥികൾക്ക് കൈറ്റ് സി.ഇ.ഒ അൻവർ സാദത്തിൻ്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന അനുഭവങ്ങൾ ലഭ്യമാക്കി: ചാനൽ സ്റ്റുഡിയോയും റെകോർഡിംഗും ഗ്രൂമിംഗും നവ്യാനുഭവമായി മാറി.

Comments
Post a Comment