കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
'
ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തലശേരി ചാൽ നായനാർ കോളനിയിലെ എ. മുഹമ്മദ് അഫ്സലിനെ (22)യാണ്കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ശബരി ദാസും സംഘവും പിടികൂടിയത്. ക്രിസ്തുമസ്-പുതുവൽത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായത്.എക്സൈസ് സംഘത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ദീപക് .കെ.എം, രാജീവൻ .കെ , പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബൈജേഷ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീഷ് ഇ.പി , അർജ്ജുൻ നാരായണൻ , വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ. പി. എന്നിവരും ഉണ്ടായിരുന്നു.

Comments
Post a Comment