സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; തെരഞ്ഞെടുപ്പ് ഫലം ചർച്ചയാകും





തിരു:സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ യോഗമാണ് ഇന്നത്തേത്. യോഗത്തിൽ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടി വിലയിരുത്തും. തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയെ ഏത് രീതിയിൽ നേരിട്ട് മുന്നോട്ട് പോകണം എന്ന കാര്യവും ചർച്ചയാകും. പരാജയകാരണം വിശദമായി പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നേരത്തെ പ്രതികരിച്ചിരുന്നു. നാളെ ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ഏത് രീതിയിൽ മുന്നണി മുന്നോട്ടു പോകണം എന്നത് ചർച്ചയാകും.

എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്ന രീതിയിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്നും ആവശ്യമായ തിരുത്തൽ വരുത്തി എൽഡിഎഫ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം