ഷാജി ബേബി ജോൺ നിര്യാതനായി

 


കൊല്ലം :മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ അന്തരിച്ചു. 65 വയസായിരുന്നു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.കൊല്ലം ശങ്കേഴ്സ് ഹോസ്‌പിറ്റലിന് സമീപമുള്ള വസതിയിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നീണ്ടകരയിലെ കുടുംബവീടായ വയലിൽ വീട്ടിൽ എത്തിക്കും. സംസ്കാരം മൂന്ന് മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.രാജ്യത്ത് അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിച്ചയാളാണ് ഷാജി ബേബി ജോൺ. ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടാനും അദ്ദേഹത്തിനായി. റീത്തയാണ് ഭാര്യ. ബേബി ജോൺ ജൂനിയർ, പീറ്റർ ജോൺ എന്നിവർ മക്കളാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം