പിടിച്ചാൽ കിട്ടുന്നില്ല: സ്വർണം പടിക്ക് പുറത്തേക്ക് ?




കണ്ണൂർ :വില ഒരു ലക്ഷം കഴിഞ്ഞിട്ടും കുതിപ്പ് നിർത്താതെ സ്വർണം. ഇന്ന് വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. 1,02,120 രൂപയായിരുന്നു ഇന്നലെ ഒരു പവന് കൊടുക്കേണ്ടിയിരുന്നത്. പവന് 560 രൂപയുടെ തൊട്ടാൽ പൊള്ളുന്ന വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപ വച്ചാണ് കൂടിയത്. ഇന്നലെ 12,765 രൂപയായിരുന്നു ഗ്രാമിന് വില. ഇന്നത് 12,835 രൂപയായി. ഡിസംബർ 23-നാണ് സ്വ‍ർണവില എന്ന മന്ത്രികസംഖ്യ തൊട്ടത്. 101600 രൂപയായിട്ട് ആയിരുന്നു അന്ന് വില വർധിച്ചത്. ഇങ്ങനെയാണെങ്കിൽ ഇടത്തരം മധ്യവർഗക്കാർ സ്വർണം ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.സ്വർണം വാങ്ങാൻ ഇരുന്നവർക്ക് താങ്ങാനാകാത്ത അടിയും അതേസമയം നിക്ഷേപകർക്ക് വലിയ നേട്ടവുമാണ് വില വർധനവിലൂടെ ഉണ്ടായിരിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ, രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സീസണിലെ വിലവർധനവ് ആഘോഷങ്ങളുടെ മാറ്റ് കുറച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം