വോട്ടെടുപ്പ് ദിനത്തിൽ സുധീഷ്കുമാറിൻ്റെ വിയോഗം മോറാഴ ഗ്രാമത്തിന് നോവായി മാറി

 


കണ്ണൂർ : വോട്ടെടുപ്പ് ദിനത്തിൽ ബൂത്തിലെത്തിയ ലോട്ടറി തൊഴിലാളിയുടെ അപ്രതീക്ഷിത വിയോഗം മോറാഴ ഗ്രാമത്തിന് നോവായി മാറി.വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച ലോട്ടറി തൊഴിലാളിയുടെ സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ നടക്കും. രാവിലെ എട്ടുമണിക്ക് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്നും കൊണ്ടുവരുന്ന മൃതദേഹം പത്തു വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആന്തൂർ നഗരസഭാ വാതകശ്മശാനത്തിൽ നടക്കും.

മോറാഴ കുട്ടഞ്ചേരിയിൽ കുട്ടഞ്ചേരി പടിഞ്ഞാറെ വീട്ടിൽ സുധീഷ് കുമാറാ (48) ണ് മരിച്ചത്. ചെറുപ്പം മുതലെശാരീരിക അവശതയുള്ളയാളാണ് സുധീഷ്കുമാർ എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന സുധീഷ് കുമാറിൻ്റെ വിയോഗം മൊറാഴ ഗ്രാമത്തിന് വോട്ടെടുപ്പ് ദിനത്തിൽ വേദനയായി മാറിയിരിക്കുകയാണ്.

 ആന്തൂർ നഗരസഭയിലെ മോറാഴ സൗത്ത് എ എൽ പി സ്കൂളിൽ വാർഡ് നമ്പർ 25 (ഒഴക്രോം) ബൂത്തിൽ

വ്യാഴാഴ്ച്ചരാവിലെ 10 മണിയോടെആയിരുന്നു സംഭവം.

ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് ഇദ്ദേഹം പുറത്ത് നിന്ന് ലോട്ടറി വിൽപ്പന നടത്തിയിരുന്നു. ഇതിനിടെയാണ് വോട്ട് ചെയ്യാനായി അകത്തേയ്ക്ക് കയറിയത്. ശാരീരിക അവശതയുള്ളതിനാൽ ഉദ്യോഗസ്ഥർ പെട്ടെന്ന് വോട്ടു ചെയ്തു പോകാൻ പ്രത്യേക സൗകര്യമൊരുക്കുകയും ചെയ്തു.സ്ലിപ് നൽകി കാത്തുനിൽക്കുന്നതിനിടെ ക്ഷീണം അനുഭവപെട്ടതിനാൽ സമീപത്ത് ഉണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു. എന്നാൽ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുധീഷിന് പ്രഥമ ശ്രുശ്രൂഷ നൽകി ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിമുക്തഭടൻ ബാലകൃഷ്ണൻ്റെയും പരേതയായ തങ്കമണിയുടെയും മകനാണ്. സഹോദരൻ: പി.കെസുനിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം