കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി മാതൃകയായ തൊഴിലുറപ്പ് തൊഴിലാളികളെ കടമ്പൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു



കാടാച്ചിറ:  തങ്ങൾക്ക് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ കടമ്പൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു.

അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ സുമ, സാവിത്രി, നാണി എന്നിവരെയാണ് ആദരിച്ചത് ചടങ്ങിൽ കടമ്പൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടോണി ജോസ്, അസി :സെക്രട്ടറി അനീഷ പി വി, ഹെഡ് ക്ലർക്ക് ബിബിന സ്വാമിനാഥൻ, അക്രഡിറ്റഡ് എൻജിനീയർ ദിൻരൂപ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് തൊഴിലുറപ്പ് തൊഴിലാളികൾ കളഞ്ഞു കിട്ടിയ ബ്രേസ്ലെറ്റ് യഥാർത്ഥ ഉടമയെ തേടി പിടിച്ചു കൈമാറി മാതൃകയായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം