പാനൂരിൽ സംഘർഷാവസ്ഥ :കുറ്റ്യേരിയിൽ നാടൻ ബോംബ് കണ്ടെത്തി, മൊകേരിയിൽ മുഖം മൂടി ആക്രമണം
പാനൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാനൂരിൽ അക്രമ രാഷ്ട്രീയംപിടി മുറുക്കുന്നു.
കൂറ്റേരിയിൽ ശ്രീനാരായണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊകേരിയിൽ സി പി എം പ്രവർത്തകനെ വീട്ടിൽ കയറി മുഖം മൂടി സംഘം അക്രമം നടത്തിയെന്ന പരാതിയുണ്ട്.മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടുകാരുടെ മുന്നിൽ വച്ചാണ് മർദ്ദനം അഴിച്ചുവിട്ടത്. അക്കാനിശ്ശേരി സ്വദേശി അലനെയാണ് മർദ്ദിച്ചത്. ഇദ്ദേഹം പരുക്കുകളോടെ തലശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിന് ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു.

Comments
Post a Comment