കണ്ണൂരിൽ വനിതകൾക്ക് മാത്രമായി ന്യൂ ഇയർ ആഘോഷമൊരുക്കുന്നു




കണ്ണൂർ : കണ്ണൂരിൽ വനിതകൾക്കായി പുതുവത്സരമാഘോഷിക്കുമെന്ന് ഡി വ് ലോക് മോഡലിങ് ഹബ്ബ് ഭാരവാഹികൾ അറിയിച്ചു. കേരളത്തിൽ ആദ്യമായി സ്ത്രീകൾക്ക് മാത്രമായി ലേഡീസ് നൈറ്റ് ഔട്ട് ന്യൂ ഇയർ ഈ വ് മെഗാ സെലിബ്രേഷൻ 31 ന് വൈകിട്ട് ആറു മുതൽ രാത്രി 12 മണി വരെ പയ്യാമ്പലത്തെ അറേബ്യൻ ബീച്ച് റിസോർട്ടിലാണ് നടക്കുക. ചലച്ചിത്രനടൻ ഷൈൻ ടോം ചാക്കോ ഉദ്ഘാടനം ചെയ്യും. 999 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഡി.ജെ പാർട്ടി, ഫുഡ് കോർട്ട്, ഫാഷൻ ഷോ സംഗീത പരിപാടികൾ, ടാറ്റു കൗണ്ടർ തുടങ്ങിയവ ഇവൻ്റിൻ്റെ ഭാഗമായി ഉണ്ടാകും ന്യൂ ഇയർ നൈറ്റ് സാധാരണയായി വീട്ടിൽ തന്നെ ചെലവഴിക്കുന്ന സ്ത്രീകൾക്ക് ഈ പരിപാടി സ്വന്തമായി സ്വാതന്ത്ര്യത്തോടെ ആഘോഷിക്കാനുള്ള അപൂർവ്വ അവസരമാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 7 90 75 224 17 എന്ന നമ്പറിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ ദിവ്യ ശ്യാം വൈഗ ശ്യാം , പ്രേമകുമാരി, ലാവണ്യ, സ്നിഗ്ദ്ധ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം