ഒരനുകമ്പയും പ്രതീക്ഷിക്കേണ്ട : തെരുവിൽ നേരിടും: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി
കണ്ണൂർ : യുവതിയുടെലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്നരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതി രൂക്ഷ വിമര്‍ശനവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തി. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ നിന്റെ പുഴുത്ത നാവ് ഞങ്ങൾ മറന്നിട്ടില്ലെന്നും തെരുവിൽ നേരിടുമ്പോള്‍ ഒരു അനുകമ്പയും നീ പ്രതീക്ഷിക്കേണ്ടെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
കുഞ്ഞനന്തൻ ചത്തു, ഡി.വൈ.എഫ്.ഐ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നപൊതിച്ചോറ് അനാശാസ്യമാണ് ഇതൊക്കെ പറഞ്ഞ നിന്റെ പുഴുത്ത നാവ് ഞങ്ങൾ മറന്നിട്ടില്ല… ഒപ്പമുള്ള നാല് സൈബർ ഞരമ്പന്മാരുടെ ബലത്തിൽ നീ തൊട്ടതൊക്കെയും ഞങ്ങളുടെ വൈകാരികതയിലാണ്.. നിന്നെ ഞങ്ങൾ താഴെ ഇറക്കും.. തെരുവിൽ നേരിടും… ഒരു അനുകമ്പയും നീ പ്രതീക്ഷിക്കേണ്ടെന്നും ആകാശ് തില്ലങ്കേരി മുന്നറിയിപ്പു നൽകി.

Comments
Post a Comment