ശബരിമല സ്വർണ്ണക്കൊള്ള ജനവിധിയിൽ പ്രതിഫലിക്കുമെന്ന് സണ്ണി ജോസഫ്




കണ്ണൂർ : ശബരിമല സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പിൽ ജനവിധി നിർണയിക്കുമെന്ന് കെ.പി സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഇരിട്ടിക്കടുത്തെ പായം പഞ്ചായത്തിലെ താന്തോട് പതിനാലാം വാർഡിലെ കടത്തുംകടവ് സെൻ്റ് ജോൺസ് ബാപ്പിസ്റ്റ് ഇംഗ്ളീഷ് മീഡിയം സ്കുളിലെ ബൂത്തിൽ ഭാര്യാസമേത മെത്തി വോട്ടു ചെയ്തതിനു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം '

വലിയ പ്രതീക്ഷയിലാണ് ഐക്യ ജനാധിപത്യ മുന്നണി. തെക്കൻ കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ ആവേശത്തോടെ വടക്കൻ ജില്ലകളിലെ പ്രചാരണം സമാപിച്ചു. നല്ല മുന്നൊരുക്കത്തിൽ യുഡിഎഫ് പ്രചരണം തുടങ്ങി നല്ല രീതിയിൽ തന്നെ പ്രചരണം അവസാനിപ്പിക്കാൻ കഴിഞ്ഞു. സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിലയിരുത്തലാകും ജനവിധി . ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കിടക്കുന്ന സി.പി.എം നേതാക്കൾക്കെതിരെ ചെറിയൊരു നടപടി പോലുമെടുക്കാൻ തയ്യാറായില്ല .അവർക്ക സംരക്ഷണകവചമൊരുക്കിയിരിക്കുകയാണ്. കൂടുതൽ പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അവരെ പിടിക്കാൻ തയ്യാറായിട്ടില്ല മുൻ മന്ത്രിക്കെതിരെയും ആരോപണമുയർന്നിട്ടും അന്വേഷിക്കാൻ തയ്യാറാകുന്നില്ല ജനങ്ങൾ ഇതിൽ വലിയ പ്രതിഷേധത്തിലാണ്. വിലക്കയറ്റവും കാർഷിക മേഖലയിലെ തകർച്ചയും തൊഴിലില്ലായ്മ.അഴിമതി ഇവയെല്ലാം തന്നെ സർക്കാരിനെതിരെയുള്ള ജനവിധിയിൽ പ്രതിഫലിക്കും. ശബരിമല സ്വർണക്കടത്ത് കേസിൽ കൂടുതൽ ഉന്നതൻമാർ പ്രതികളാണെന്ന് ഹൈക്കോടതി പറയുന്നു. ജയിലിൽ കിടക്കുന്ന പത്മകുമാറിൻ്റെ മൊഴിയിൽ മന്ത്രിയുണ്ടെന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല മുൻ മന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. പ്രതികളാക്കേണ്ടവരെ രക്ഷിക്കേണ കാര്യമാണ് സർക്കാർ ആലോചിക്കുന്നത്. പാർട്ടി നടപടി സ്വീകരിക്കാൻ ഭയപ്പെടുന്നത് കൂടുതൽ നേതാക്കൾ പിടിക്കപ്പെടുമെന്ന് സി.പി.എം ഭയക്കുന്നത് കൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം