നേരത്തെ ജയിലില്‍ കിടന്ന കാലയളവ് കുറയ്ക്കും; പ്രതികള്‍ ഇനിയെത്ര നാള്‍ തടവ് അനുഭവിക്കണം, ആദ്യം മോചിതനാവുക പൾസർ സുനി



കൊച്ചി:നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ആദ്യത്തെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്.പൾസർ സുനി, മാർട്ടിൻ ആൻ്റണി, പി വി വിജിഷ്,ബി മണികണ്ഠൻ,പ്രദീപ് കുമാർ, എച്ച് സലീം എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിച്ചത്. എന്നാൽ  വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. എട്ട്  വർഷം മുൻപ് നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കാർക്കും 20 വർഷം ജയിലിൽ കിടക്കേണ്ടി വരില്ല. വടിവാൾ സലീമായിരിക്കും ( എച്ച് സലീം) ഏറ്റവും കൂടുതൽ ജയിലിൽ കഴിയേണ്ടി വരിക


പ്രതികൾ 50,000 രൂപ വീതം പിഴ ഒടുക്കണം. പ്രതികളുടെ പ്രായം പരിഗണിച്ച് ജീവപര്യന്തം ശിക്ഷയില്ല. ഒന്നാം പ്രതി പൾസർ സുനി അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കണം. അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം. അതിജീവിതയുടെ മോതിരവും തിരികെ നൽകണമെന്ന് കോടതി പറഞ്ഞു.


എറെ സെൻസേഷനായ കേസായിരുന്നെങ്കിലും വിധിയെ സ്വാധീനിക്കാൻ  സെൻസേഷണലിസത്തിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.


പ്രതികൾ ഇതുവരെ അനുഭവിച്ച ശിക്ഷ (വിചാരണക്കാലയളവ്)


1. പൾസർ സുനി- എഴ് വർഷവും ആറ് മാസവും 29 ദിവസവും

2. 

2. മാർട്ടിൻ ആൻ്റണി- അഞ്ച് വർഷവും 21 ദിവസവും


3. പി വി വിജിഷ്- അഞ്ച് വർഷവും ഒരു മാസവും 15 ദിസവും


4. ബി മണികണ്ഠൻ-നാല് വർഷവും എട്ട് മാസവും 27 ദിവസവും


5. പ്രദീപ് കുമാർ- മൂന്ന് വഷവും മൂന്ന് മാസവും 28 ദിവസവും


6. എച്ച് സലീം- ഒരു വർഷവും 11 മാസവും 28 ദിവസവും


പ്രതികൾ ഇനി അനുഭവിക്കേണ്ട ശക്ഷ


1. പൾസർ സുനി- 12 വർഷവും 5 മാസവും

2. 

2. മാർട്ടിൻ ആൻ്റണി-14 വർഷവും 11 മാസവും


3. പി വി വിജിഷ്-14 വർഷവും 10 മാസവും


4. ബി മണികണ്ഠൻ-14 വർഷവും ഒരുമാസവും


5. പ്രദീപ് കുമാർ-16 വർഷവും ആറ് മാസവും

6. 6. എച്ച് സലീം-18 വർഷവും ഒരുമാസവും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം