വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവംചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി
ചാല:വിദ്യാരംഗം കലാസാഹിത്യ വേദി കണ്ണൂർ റവന്യുജില്ലാതല സർഗോത്സവം ചാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കഥ, കവിത, കാവ്യാലാപനം, ചിത്രരചന, അഭിനയം, നാടൻപാട്ട് , പുസ്തക ആസ്വാദനം എന്നീ വിവിധ മേഖലകളിലെ പ്രതിഭകളാണ് സർഗോത്സവത്തിൽ പങ്കെടുത്തത്. പ്രശസ്ത ചിത്ര കാരനും, ലളിതകലാ അക്കാദമി സെക്രട്ടറിയുമായ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി സി.എം വിനയചന്ദ്രൻ മുഖ്യാതിഥിയായി.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി.ഷൈനി അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ കെ പി രാജേഷ് , സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ്, ജില്ലാ കോ ഓർഡിനേറ്റർ കെ.സി. സുധീർ, എഇഒ ഇബ്രാഹിംകുട്ടി രയരോത്ത്, പ്രധാന അധ്യാപിക കെ. സുനിഷ , പിടിഎ പ്രസിഡൻറ് എൻ പ്രമോദ് , എം.വി നികേഷ്, പ്രിൻസിപ്പൽ പി .മിനി, അരുൺജിത്ത് പഴശ്ശി എന്നിവർ സംസാരിച്ചു.

Comments
Post a Comment