മൊബൈൽ ഫോൺ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി അതിക്രൂരമായി മർദ്ദിച്ചതായി പരാതി


'


കോഴിക്കോട് : താമരശ്ശേരിയിൽ മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി വധിക്കാൻ ശ്രമിച്ചതായി പരാതി നൽകിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു  താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്.

കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു സംഘം.

പ്രതികൾ സഞ്ചരിച്ച താർ ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയും, കുതറിമാറിയപ്പോൾ ദേഹമാസകലം മർദിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നു പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം