ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ സംഘപരിവാറെന്ന മുഖ്യമന്ത്രി
തിരു:ക്രിസ്തുമസ്–പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി, ഇതിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് ആരോപിച്ചു. ഇത്തരം വർഗീയ അക്രമങ്ങളിൽ നിന്ന് കേരളം വിട്ടുനിൽക്കും എന്നതാണ് നമ്മുടെ പൊതുബോധ്യമെന്നും, എന്നാൽ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.തപാൽ ഓഫീസുകളിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ ഗണഗീതം പാടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ തന്നെ റദ്ദാക്കേണ്ടിവന്നതായി റിപ്പോർട്ടുകളുണ്ട്.

Comments
Post a Comment