തെന്നിന്ത്യൻ താരം സാമന്ത വീണ്ടും വിവാഹിതയായി




ചെന്നൈ:പ്രമുഖ തെന്നിന്ത്യൻ സിനിമ താരം സാമന്ത റൂത്ത് പ്രഭു വിവാഹിതയായി. ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമൊരുവാണ് വരൻ.

കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 30 ഓളം ആൾക്കാർ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ സമാന്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. സാമന്ത ചുവപ്പ് നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് വിവാഹവേളയിൽ ധരിച്ചത്.രാജ് ആൻഡ് ഡി കെ കൂട്ടുകെട്ടിലെ സംവിധായകനാണ് രാജ് നിദിമോരു. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി ഏറെ ശ്രദ്ധയാകർഷിച്ച സിനിമകളാണ്. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത സിനിമകളാണ്. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.

സാമന്തയുടെ രണ്ടാം വിവാഹമാണിത്. നടൻ നാഗ ചൈതന്യയുമായി നടന്ന ആദ്യവിവാഹത്തിൽ 2021 ൽ അവർ വിവാഹമോചനം നേടിയിരുന്നു. രാജ് നിഡിമോരുവിന്‍റെയും രണ്ടാം വിവാഹമാണ്. ശ്യാമാലി ദേയെയായിരുന്നു മുന്‍പ് രാജ് വിവാഹം കഴിച്ചിരുന്നത്. 2022 ൽ അവർ വേർപിരിഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം