പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യം; സമ്മര്‍ദമെന്ന വാദം തള്ളാനാകില്ല: കോടതി


കൊച്ചി:രാഹുൽ മാങ്കൂട്ടത്തിന് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴിയിൽ പ്രകടമായ വൈരുധ്യങ്ങളുണ്ടെന്ന് കോടതി. പരാതി നൽകാൻ വൈകിയതിനെക്കുറിച്ച് പല ഘട്ടങ്ങളിലും വ്യത്യസ്തമായ ന്യായങ്ങളാണ് പരാതിക്കാരി പറഞ്ഞിട്ടുള്ളത്. കൂടാതെ, “പരാതിക്ക് പിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന പ്രതിഭാഗത്തിൻ്റെ വാദം പൂർണമായി തള്ളിക്കളയാനാവില്ലെന്നും” കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.


തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം രാഹുലിന് അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ ആരോപണങ്ങളില്‍ എടുത്ത ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ഇതോടെ രണ്ട് കേസുകളിലും അറസ്റ്റ് ഭയക്കാതെ രാഹുലിന് തല്‍ക്കാലം പുറത്തിറങ്ങാം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം