ആറളത്ത് വീട്ടിലെ കിടപ്പുമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി




ഇരിട്ടി :ആറളം പുനരധിവാസ മേഖലയിൽ കിടപ്പുമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി . ഫാമിലെ പതിനൊന്നാം ബ്ലോക്കിൽ കെ.സി. കേളപ്പന്റ വീടിന്റെ കിടപ്പു മുറിയിലെ കട്ടിലിനടിയിൽ നിന്നാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ജനൽ അരികിൽ വെച്ച കുഴമ്പ് കുപ്പി താഴെക്ക് വീണത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കട്ടിലിനടിയിൽ ചുരുണ്ടു കിടക്കുന്ന രാജവെമ്പാലയെ കണ്ടെത്തിയത്. ശബ്ദം കേട്ടപ്പോൾ രാജവെമ്പാല ഫണം വിരിച്ചു തലയുയർത്തി നിന്നു. ഉടൻ വീട്ടിലുള്ളവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നാട്ടുകാർവിവരമറിയിച്ചതിനെ തുടർന്ന്

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ എത്തിയഇരിട്ടി സെക്ഷൻ താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, വാച്ചര്മാരായ ബാബു, അഭിജിത്ത്, മേൽജോ, സജി എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വീട്ടിന് പുറക് വശത്തുള്ള മുളങ്കാടിൽ നിന്നാണ് രാജവെമ്പാല ഇഴഞ്ഞെത്തിയതെന്ന് കരുതുന്നു. രാജവെമ്പാലയെ പിന്നീട് അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം