റാപ്പർ വേടൻ്റെ പരിപാടിക്കിടെ തിക്കും തിരക്കും കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു




ബേക്കൽ : ബേക്കലിൽറാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും കാരണം കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബേക്കല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിശ്ചയിച്ചതില്‍ നിന്നും ഏറെ വൈകിയായിരുന്നു വേടന്‍ പരിപാടിക്ക് എത്തിയത്. ഇതിനികം നിരവധി പേര്‍ പരിപാടി കാണുന്നതിനായി സ്ഥലത്ത് എത്തിയിരുന്നു. ആദ്യം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ പലരും കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ പരിപാടി കാണാന്‍ എത്തിയ യുവാവിനെ ട്രെയിന്‍ തട്ടി. പൊയിനാച്ചി സ്വദേശി ശിവാനന്ദനെയാണ് ട്രെയിന്‍ തട്ടിയത്. പരിപാടി സംഘടിപ്പിച്ചതിന് തൊട്ടടുത്തായിരുന്നു സംഭവം. റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇതിന് പിന്നാലെ പരിപാടി താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം