തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും; കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം



ന്യൂഡൽഹി:ഏറെ വിവാദങ്ങൾക്ക് വഴി വെച്ച മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. വികസിത് ഭാരത് ജി രാം ജി (VB G RAM G) എന്നാണ് പേരും ഘടനയും മോദി സർക്കാർ മാറ്റുന്നത്. ശക്തമായ എതിർപ്പുകൾക്കിടയിലാണ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്ന് ബിൽ അവതരിപ്പിക്കുക. പൂർണമായും കേന്ദ്രസർക്കാർ പദ്ധതി ആയിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റുന്നതിലൂടെ കേന്ദ്ര വിഹിതം 60 ശതമാനമായി കുറച്ച് സംസ്ഥാനങ്ങളുടെ മുകളിൽ വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചുന്നതാണ് കേന്ദ്ര നീക്കം.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നിന്ന് ഉയരുന്നതും. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാൻ മോദി സർക്കാർ ആവിഷ്കരിക്കുന്ന വികസിത്‌ ഭാരത്‌ ശിക്ഷാ അധിക്ഷക്‌ ബിൽ പ്രതിഷേധത്തെ തുടർന്ന് ഇന്ന് സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടും. അതിനിടെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ രാജ്യസഭയിൽ ഇന്നും ചർച്ച തുടരും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം