ബന്ധു വീട്ടിലെഅലമാരയിൽ നിന്നും രണ്ടേകാൽ പവൻ 'സ്വർണാഭരണം കവർന്ന യുവാവ് അറസ്റ്റിൽ




 കണ്ണൂർ : ബന്ധുവീട്ടിലെ അലമാരയിൽ നിന്നും രണ്ടേകാൽ പവൻ്റെ സ്വർണ്ണം കവർന്ന ബന്ധുവായ മോഷ്ടാവ് പിടിയിൽ .കണ്ണപുരം മാങ്ങാട് സ്വദേശി ചേരൻ ഹൗസിൽഷനൂപിനെ (42)യാണ് വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിജേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. എം. അജയൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഈക്കഴിഞ്ഞ ആഗസ്ത് 10 നും 15 നുമിടയിലാണ് പാപ്പിനിശേരി അരോളി അരയാലയിലെ സി.സൂര്യ സുരേഷിൻ്റെ വീട്ടിലെ അലമാരയിൽ നിന്നും രണ്ടേകാൽ പവൻ്റെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. തുടർന്ന് 1,75, 000 യുടെ ആഭരണങ്ങൾ ബന്ധുവായ ഷനൂപും മകനും മോഷ്ടിച്ചു കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് വളപട്ടണം പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം