പഠനത്തിൽ ശ്രദ്ധിക്കുന്നില്ല: വിദ്യാർത്ഥിയെ കുനിച്ചു നിർത്തി ഇടിച്ച ട്യൂഷൻ ടീച്ചറുടെ സഹോദരനെതിരെ കേസെടുത്തു



തളിപ്പറമ്പ്: പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞു ട്യൂഷന്‍ടീച്ചറുടെ സഹോദരന്‍ വിദ്യാര്‍ത്ഥിയെ കുനിച്ചുനിര്‍ത്തി പുറത്തടിച്ചതായി പരാതി. ഈ കാര്യംവീട്ടില്‍ പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിയും മുഴക്കി.മാവിച്ചേരിയിലെ പുതുക്കാട്ട് വീട്ടില്‍ ദിലീപന്റെ മകന്‍ പി.ഡി.ആരുഷിനാണ്(18)മര്‍ദ്ദനമേറ്റത്.ഡിസംബര്‍ 15 ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം.ആരുഷ് ട്യൂഷന് പോകുന്ന വീട്ടിലെ ടീച്ചറുടെ സഹോദരന്‍ ഹരികൃഷ്ണനാണ് പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നാരോപിച്ച് ആരുഷിനെ മര്‍ദ്ദിച്ചതത്രേ.ആരുഷിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാവിൻ്റെ പരാതിയിൽഹരികൃഷ്ണന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം