ചലച്ചിത്ര താരവും എസ്.ഐയുമായ പി. ശിവദാസനെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു



കണ്ണൂർ: പ്രശസ്ത ചലച്ചിത്ര താരവും കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ശിവദാസൻ കണ്ണൂരിനെതിരെ മദ്യപിച്ചു വാഹനമോടിച്ചു അപകടമുണ്ടാക്കിയതിന് കേസെടുത്തു.

കഴിഞ്ഞ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ചാവശേരിയിൽ പി. ശിവദാസൻ കണ്ണൂർ ഓടിച്ച കാർ കലുങ്കിലിടിക്കുകയും നിയന്ത്രണം വിട്ടു റോഡരികിൽ നിർത്തിയ മറ്റൊരു കാറിലിടിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനമോടിച്ച ശിവദാസൻ മദ്യപിച്ചതായി തെളിയുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രൈവിങ്ങിനിടെ മദ്യപിച്ചതിനുമാണ് കേസെടുത്തു. മലയാള സിനിമയിൽ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച നടൻ കൂടിയാണ് ശിവദാസൻ കണ്ണൂർ.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും ഉൾപ്പെടെയുള്ള സംസ്ഥാന അവാർഡുകൾ വാരി കൂട്ടിയ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. സർവീസിൽ ജോലിയിൽ തുടരവെ യാണ് അവധിയെടുത്ത് ചലച്ചിത്രാഭിനയം നടത്തിവന്നിരുന്നത് നാട്ടിലേക്കു മടങ്ങും വഴിയാണ് വാഹനാപകട മുണ്ടായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം