മുൻ കേന്ദ്ര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു
മുംബെ:മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലെ വസതിയായ 'ദേവ്ഘറിൽ' വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം.മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തെ തുടർന്നാണ് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ, 1991 മുതൽ 1996 വരെ 10-ാമത് ലോക്‌സഭയുടെ സ്പീക്കറായും, പിന്നീട് 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
ശിവരാജ് പാട്ടീലിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മുതിർന്ന രാഷ്ടീയ നേതാവിൻ്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി എക്സിലെ പോസ്റ്റിൽ പറഞ്ഞു.

Comments
Post a Comment