കരിവെള്ളൂർ രക്ത സാക്ഷി ദിനാചരണം നടത്തി
കരിവെള്ളൂർ:ഡിസംബർ 20 ന്കരിവെള്ളൂർ രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചുജന്മി നാടുവാഴിത്തത്തിനും സാമ്രാജ്യത്തിനുമെതിരായും ഭൂമിക്കും ഭക്ഷണത്തിനും പിറന്നമണ്ണിൽ മനുഷ്യരെപ്പോലെ ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടി പൊരുതിമരിച്ച, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വീരേതിഹാസങ്ങളിൽ ആവേശോജ്ജ്വലമായ അധ്യായം രചിച്ച സമരത്തിന്റെ കരിവെള്ളൂർ രക്തസാക്ഷികളുടെ 79-ാം വാർഷിക ദിനം കരിവെള്ളൂർ രക്തസാക്ഷി നഗറിൽ വിപുലമായ പരിപാടികളോടെ സമാപിച്ചു സമര സ്മരണ പുതുക്കി കുണിയൻ സമരഭൂമിയിൽ നിന്ന് ചുവപ്പ് വളന്റിയർ മാർച്ചും ഓണക്കുന്ന് ബസാർ കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും നടന്നു. തുടർന്ന് രക്തസാക്ഷി നഗറിൽ പൊതു സമ്മേളനം സി.പി.
എം. സംസ്ഥാന സെക്രട്ടറിഎം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ കെ. നാരായണൻ അധ്യക്ഷത വഹിച്ചു.സി.പി.ഐ.സംസ്ഥാന എക്സി:കമ്മിറ്റി അംഗം സി.എൻ.ചന്ദ്രൻ,എം. രാജഗോപാലൻ എം.എൽ. എ,ടി.ഐ.മധുസൂദനൻ എം.എൽ.എ.,കെ.കെ. രാഗേഷ്,എൻ.സുകന്യ ടീച്ചർ,കെ.വി.ബാബു, അഡ്വ:പി.സന്തോഷ്,വി. കുഞ്ഞികൃഷ്ണൻ, സരിൻ ശശി,പി.രമേശൻ എന്നിവർ സംസാരിച്ചു

Comments
Post a Comment