ശബരിമല സ്വര്‍ണക്കൊളളക്കേസ്: എ പത്മകുമാറിന് ജാമ്യമില്ല




കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ എ പത്മകുമാറിന് ജാമ്യമില്ല. കൊല്ലം പ്രത്യേക വിജിലന്‍സ് കോടതിയാണ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തളളിയത്. ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമുണ്ട് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പത്മകുമാറിന് സ്വര്‍ണക്കൊളളയില്‍ നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം. ഒരുമാസത്തോളമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എ പത്മകുമാര്‍.

കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്ന കാര്യം എസ്‌ഐടിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലടക്കം ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പാക്കി രേഖപ്പെടുത്തിയതും പത്മകുമാറാണ് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം