തലശേരിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
തലശേരി : തലശേരിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. മൂന്നര ഗ്രാം മെത്താഫിറ്റമിനുമായി തലശേരി തിരുവങ്ങാട് സ്വദേശി ടി.പി. പി ഹുസൈനാണ് അറസ്റ്റിലായത്. തലശേരി എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജും സംഘവുമാണ് തിരുവങ്ങാട് നിന്നും ബൈക്കിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. എക്സൈസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിൻതുടർന്ന് എക്സൈസ് പിടികൂടുകയായിരുന്നു.

Comments
Post a Comment