ദക്ഷിണാമൂര്‍ത്തി സംഗീതപുരസ്‌കാരം കര്‍ണാടിക്സംഗീതജ്ഞന്‍ മിഥുന്‍ ജയരാജിന് സമ്മാനിക്കും
കണ്ണൂര്‍: മക്രേരി ദക്ഷിണാമൂര്‍ത്തി സ്മൃതിലയ ത്യാഗരാജ സംഗീതോത്‌സവ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദക്ഷിണാമൂര്‍ത്തി സംഗീതപുരസ്‌കാരം പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞന്‍ മിഥുന്‍ രാജിന് സമ്മാനിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ ആഞ്ജനേയ ലക്ഷാര്‍ച്ചനയോടെ പരിപാടി തുടങ്ങുന്നത്. അന്നേ ദിവസം വൈകിട്ട് അഞ്ചിന് ശ്രീരഞ്ജിനി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും നടത്തും.
വൈകിട്ട് ഏഴിന് ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന സാംസ്‌കാരി സന്ധ്യയില്‍ പ്രശസ്ത സംഗീതജ്ഞന്‍ പ്രൊഫ.പി. ആര്‍ കുമാര കേരള വര്‍മ്മ പുരസ്‌കാരം സമ്മാനിക്കും. പതിനായിരത്തിയൊന്ന് രൂപയും ഉപഹാരവുമാണ് പുരസ്‌കാരം., പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി സംാസ്‌കാരിക സന്ധ്യഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് തലശേരി ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷനാകും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരുവേശി പുടയൂര്‍ പ്രസാദ് നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ടി.സി ബൈജു, പാറശാല രവി, ഗോമതിശ്രീ, ക്ഷേത്രരക്ഷാധികാരി പരമേശ്വര പൊതുവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സാംസ്‌കാരിക സന്ധ്യയില്‍25വര്‍ഷമായി സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തുവരുന്ന സംഗീതജ്ഞരെ
സംഗീതസംവിധായകന്‍ പി. എസ് വിദ്യാധരന്‍മാസ്റ്റര്‍ . ചലച്ചിത്ര നടനും സംവിധായകനുമായ മധുപാല്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 ന് മിഥുന്‍രാജ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി നടക്കും. തുടര്‍ന്ന് കെ. രാഘവന്‍മാസ്റ്ററുടെ ശിഷ്യനായ ഷമീര്‍ ബാബുവും സംഘവും അവതരിപ്പിക്കുന്ന വി.ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്‍കിയ സുവര്‍ണ ഗാനങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുളള സംഗീതമാലിക അവതരിപ്പിക്കും.
മക്രേരി ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞം 27ന് രാവിലെ എട്ടുമണിമുതല്‍ തുടങ്ങി 28ന് രാവിലെ എട്ടുമണിക്ക് സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എന്‍.വി ഹേമന്ത് കുമാര്‍, ചെയര്‍മാന്‍ കെ.രവീന്ദ്രന്‍, പരമേശ്വര പൊതുവാള്‍ പി. എന്‍ പത്മനാഭന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. മഹേഷ് എന്നിവര്‍ പങ്കെടുത്തു.

Comments
Post a Comment