കടബാദ്ധ്യത തീര്‍ക്കാന്‍ വീടും സ്ഥലവുംവാഹനങ്ങളും ഭാഗ്യക്കൂപ്പണ്‍ വഴി വില്‍ക്കാന്‍ ശ്രമിച്ചമുന്‍പ്രവാസിക്കെതിരെ പൊലിസ് കേസെടുത്തു




കേളകം:  കട ബാദ്ധ്യത തീര്‍ക്കുന്നതിനായി  ഭാഗ്യക്കുറി കൂപ്പണ്‍ അച്ചടിച്ചുവില്‍പന നടത്തി കൊണ്ടു   വീടും സ്ഥാവരജംഗമവസ്തുക്കളും കൈമാറാന്‍ ശ്രമിച്ച മുന്‍പ്രവാസിയായ മധ്യവയസ്‌കനെതിരെ ജില്ലാ ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. കണ്ണൂര്‍ ജില്ലയിലെ കേളകത്താണ് സംഭവം. അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് കേളകം പൊലിസ് കേസെടുത്തത്. 1500  രൂപയായിരുന്നു ഒരു കൂപ്പണിന് വിലയീടാക്കിയിരുന്നു. ഈ കൂപ്പണ്‍ നറുക്കെടുപ്പില്‍ ജേതാക്കളാകുന്നവര്‍ക്ക് . 3,300 സ്‌ക്വയര്‍ഫീറ്റ് വീടും ഭൂമിയും ഒന്നാം സമ്മാനമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു. നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പ്പന തീരാത്തതിനാല്‍ 80 ശതമാനം വില്‍പ്പന പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു ബെന്നി ഭാഗ്യാന്വേഷികളെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.

10,000 കൂപ്പണ്‍ ബെന്നി അച്ചടിച്ചിരുന്നു. ഡിസംബര്‍ 20 ന് നറുക്കെടുപ്പ് നടത്താമെന്നായിരുന്നു തീരുമാനം. അതിനിടെ തലേദിവസം  പൊലിസ് ബെന്നിക്കെതിരെ കേസെടുക്കുകയായിരുന്നു.നിശ്ചയിച്ച ദിവസം നറുക്കെടുപ്പ് നടത്താതിരുന്നതോടെ പണംകൊടുത്ത് കൂപ്പണ്‍ വാങ്ങിയവര്‍ പരാതിയുമായി പൊലിസ് സ്‌റ്റേഷനിലെത്തി.  നറുക്കെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ പ്രദേശത്തെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരുന്നുവെന്നാണ് ബെന്നി പറയുന്നത്. അതിനിടെയാണ് പൊലീസ് കേസെടുത്തത്. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഇതുമായി ബന്ധപ്പെട്ട കൂപ്പണുകളുടെ കൗണ്ടര്‍ ഫയലും സമ്മാനമായി നിശ്ചയിച്ചിരുന്ന സാധനങ്ങള്‍ പിടിച്ചെടുക്കുകയും വീട് കണ്ടുകെട്ടുകയും ചെയ്തു.2025 മാര്‍ച്ചിലാണ് ഇതിന്റെ നടപടികള്‍ ആരംഭിക്കുന്നത്. അന്ന് തന്നെ സംസ്ഥാന ഭാഗ്യക്കുറി  ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ബെന്നി പറഞ്ഞു. തന്റെ ദയനീയാവസ്ഥ  കണ്ട് അന്ന് നാട്ടുകാര്‍ പിന്തുണച്ചിരുന്നുവെന്നും ബെന്നി വ്യക്തമാക്കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം