വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍പോക്‌സോ കേസില്‍ അറസ്റ്റില്‍
തലശേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ പൊലിസ് അറസ്റ്റു ചെയ്തു. കരിയാട് പടന്നക്കരയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പേരാമ്പ്ര സ്വദേശി ആലച്ചേരിയില്‍ സുനില്‍ കുമാറിനെയാണ്(53) ചൊക്‌ളി എസ്. ഐ ആര്‍. രാകേഷിന്റെ നേതൃത്വത്തില്‍ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച പകലാണ് കേസിനാസ്പദമായ സംഭവം. തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments
Post a Comment