കടമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രഭാത നടത്തം സംഘടിപ്പിച്ചു
കാടാച്ചിറ : വളരുംകടമ്പൂർ തുടരും യു.ഡി.എഫ്. എന്ന മുദ്രാവാക്യവുമായി പഞ്ചായത്തിൽ യു.ഡി.എഫ് ഭരണ തുടർച്ചയ്ക്ക് ആത്മവിശ്വാസമേകി കൊണ്ടു യു.ഡി.എഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രഭാത നടത്തം സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ പനോ ന്നേരി മുതൽ കാടാച്ചിറ വരെയാണ് പ്രഭാതം നടത്തം തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയത് പെരളശേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ഷക്കീർ മൗവ്വഞ്ചേരി, കെ.വി ജയരാജൻ, പി.വി പ്രേമവല്ലി ,സി. ഒ രാജേഷ്, സനൽ കാടാച്ചിറ, പോണേങ്കണ്ടി മോഹനൻ, ഷാഹുൽ ഹമീദ്, റഫീഖ് എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment