തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെവടിവാൾ വീശി ആക്രമണം: അറുപതോളം സി. പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു




തലശേരി : പാനൂരിലെ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാറാട് ടൗണിൽ വടിവാൾ വീശിയ സംഭവത്തിൽ അറുപതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. വടിവാൾ പ്രകടനവും അക്രമവും നടത്തിയതിനാണ് കേസ്. ശനിയാഴ്ച്ച വൈകിട്ട് പാറാട് നടന്ന ആക്രമണത്തിലാണ് നടപടി '

കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ എൽഡിഎഫ് തോൽവിക്ക് പിന്നാലെ യായിരുന്നു ആക്രമണം. ആക്രമണത്തിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.. പ്രകടനത്തിനിടെ സി.പി.എം പ്രവർത്തകൻ വടിവാൾ വീശി റോഡിൽ നിന്നും എതിരാളികൾക്കു നേരെ പാഞ്ഞടുക്കുന്നതിൻ്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യുഡിഎഫ് വിജയപ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർആക്രമണം അഴിച്ചുവിട്ടത്. വടിവാളുമായി നാട്ടുകാർക്ക് നേരെ പാഞ്ഞടുത്ത സിപിഎം പ്രവർത്തകർ വീട്ടിൽ കയറിവാഹനം തകർക്കുകയും ചെയ്തു. ഇത്തവണ പതിനൊന്ന് സീറ്റാണ് യുഡിഎഫ് നേടിയത്. എന്നാൽ എൽഡിഎഫിന്റെ സീറ്റ് ഒമ്പതിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റിൽ എൻഡിഎ വിജയിച്ചു. കഴിഞ്ഞ കുറെക്കാലമായി എൽഡിഎഫ് ജയിച്ചു വരുന്ന പഞ്ചായത്തുകളിലൊന്നാണ് കുന്നോത്ത് പറമ്പ് നേരത്തെഅക്രമ രാഷ്ട്രീയവും അശാന്തിയും നിലനിന്നിരുന്ന മേഖല കൂടിയാണിത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം