യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പം, ജീര്‍ണിച്ച നിലപാട്; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റർ
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും നടിയെ ആക്രമിച്ച കേസിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് യഥാര്‍ത്ഥത്തില്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അതിജീവിതമാരുടെ ആക്ഷേപങ്ങളും പരാതികളും പീഡനങ്ങളും ഉയര്‍ന്നുവരുമ്പോള്‍ അതിനെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ഉയർന്ന രണ്ടാമത്തെ ആക്ഷേപം ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് പറയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. കെപിസിസി പ്രസിഡന്റ് തന്നെയാണ് ആ ആക്ഷേപം ഉന്നത പൊലീസ് സംവിധാനത്തിന്റെ മുന്നില്‍ എത്തിച്ചത്. എന്നിട്ട് ഇപ്പോഴും മാറിനിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന ജീര്‍ണമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും', എം വി ഗോവിന്ദന്‍ പറഞ്ഞു.

Comments
Post a Comment