ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: ടി.കെ രജീഷിന് പിന്നാലെ മുഹമ്മദ് ഷാഫിയും ഷിനോജും പുറത്തിറങ്ങി



കണ്ണൂർ : ഒഞ്ചിയത്തെ ആർഎം.പി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക്  ജയിൽ വകുപ്പ് പരോള്‍ അനുവദിച്ചു. ടി.പി കേസ് പ്രതികളായമുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോള്‍അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികളാണ് ഇരുവരും.വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നാണ് കണ്ണൂർ ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. അതും സ്വാഭാവികമായ പരോളെന്നാണ് ജയിൽ വകുപ്പിന്‍റെ വിശദീകരണം. ഒരു മാസം ജയിലിൽ കിടക്കുന്നവര്‍ക്ക് അഞ്ചു ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലിൽ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇതു അനുവദിക്കുകയെന്നത് ജയിൽ ചട്ടമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നൽകിയിരുന്നില്ല. ഡിസംബർ മുപ്പത്തിയൊന്നാകുമ്പോഴെക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ക്ക്   ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നുവെന്ന വിശദീകരണമാണ് ജയിൽ വകുപ്പ് നൽകുന്നത്. എന്നാൽ പിണറായി സർക്കാർ അതിൻ്റെ അവസാന കാലയളവ് പിന്നിടുമ്പോൾ പാർട്ടിക്കായി ആരും കൊല നടത്തി ജയിലിൽപ്പോയ പ്രതികൾക്കായി പരോൾ വാരി കോരി കൊടുക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പാനൂരിലെ മിക്കയിടങ്ങളിലും സി.പി.എം മുസ്ലീം ലീഗ് സംഘർഷം നിലനിൽക്കുകയാണ് ഇതിനിടെയാണ് രാഷ്ട്രീയ കൊലപാതക കേസുകളിൽ ജയിലിൽ കഴിയുന്ന പ്രതികൾ പുറത്തിറങ്ങുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം