തളിപ്പറമ്പിൽ ബി.ജെ.പി നേതാവിൻ്റെ ഓട്ടോറിക്ഷ അടിച്ചു തകർത്തു




തളിപ്പറമ്പ്: തളിപ്പറമ്പിൽബി.ജെ.പി നേതാവിൻ്റെ ഓട്ടോറിക്ഷ അക്രമിച്ച് തകർത്തതായി പരാതി.കുറ്റ്യേരി ഏരിയ പ്രസിഡൻ്റ് വി. പി. കുഞ്ഞിരാമൻ്റെ  വീടിന് സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസാണ് അടിച്ച് തകർത്തത്വോട്ടെടുപ്പ് ദിവസം പനങ്ങാട്ടൂർ, മാവിച്ചേരി സ്കൂളിലെ ബൂത്തുകളിൽ ഏജൻ്റുമാർ ഇരിക്കുകയും കുറ്റ്വേരി വാർഡിൽ ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തതിൻ്റെ പ്രതികാരമായി സി പി എം നേതൃത്വം നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. അതിൻ്റെ ഭാഗമായാണ് ഇന്നലെ രാത്രി അക്രമം നടത്തിയതെന്ന് ബി.ജെ.പി. ആരോപിച്ചു.


സംഭവസ്ഥലംബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ,  ജില്ല സെൽ കോഡിനേറ്റർ രമേശൻ ചെങ്ങൂനി, കെ. കെ. ഹരിദാസ്, സനീഷ് ബാലകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം