ചലച്ചിത്ര പ്രവർത്തകയെ പീഡിപ്പിച്ചതിന് മുൻ എം.എൽ.എപി.ടി കുഞ്ഞഹമ്മദിനെതിരെ കേസെടുത്തു



തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസെ‌ടുത്തു. ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം​ഗികാതിക്രമം ന‌‌‌ടത്തിയെന്നാണ് എഫ്ഐആർ. മുൻ എംഎൽഎയും സിപിഎം സഹയാത്രികനുമാണ് പി ടി കുഞ്ഞുമുഹമ്മദ്. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗമാണ്. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. മുഖ്യമന്ത്രി പൊലീസിന് പരാതി കൈമാറി. പൊലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ മൊഴിയിലും പരാതിക്കാരി ആവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് നടന്ന സ്ക്രീനിംഗിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം