ഭാഗവതകഥാമൃതം പുസ്തക പ്രകാശനവും ആദ്ധ്യാത്മിക പ്രഭാഷണവും ഡിസംബർ ഏഴിന് കണ്ണൂരിൽ




കണ്ണൂർ : സംസ്കാര കൈരളി കണ്ണൂർ ഭാഗവതകഥാമൃതം പുസ്തക പ്രകാശനവും ആദ്ധ്യാത്മിക പ്രഭാഷണവും ഡിസംബർ ഏഴിന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർഐ.. എം. എ ഹാളിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമയം പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച

ഡോ. എൻ.കെ ശശീന്ദ്രൻ രചിച്ച ഭാഗവതകഥാമൃതം പുസ്തകം കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഹീരാ നെട്ടൂരിന് നൽകി പ്രകാശനം ചെയ്യും. ചടങ്ങിൽ ഭാഗവതം മരണത്തെ മറികടക്കുന്ന മഹാശാസ്ത്രമെന്ന വിഷയത്തിൽ കെ.എൻ. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ഡോ. പി.കെ ഗംഗാധരൻ നായർ.ടി.കെ. ഡി മുഴപ്പിലങ്ങാട്,'പി. ഭാരതി 'ഡോ. കെ. ജനാർദനൻ. ഇവിസുഗതൻ' എം.രത്നകുമാർ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ. പി. മനോഹരൻ'കെ.സി ശശിധരൻ ചാല , സി.കെ പ്രവീൺ. ഡോ. എൻ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം