നാട്ടിലേക്ക് മടങ്ങവെ ഒമാൻ വിമാനതാവളത്തിൽ വളപട്ടണം സ്വദേശിയായ വയോധികൻ കുഴഞ്ഞുവീണു മരിച്ചു
വളപട്ടണം : നാട്ടിലേക്ക് മടങ്ങവെ ഒമാൻ വിമാനതാവളത്തിൽ കണ്ണൂർ വളപട്ടണം സ്വദേശിയായ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. വളപട്ടണം പൊക്കിലകത്ത് മസ്ജിദിനടുത്തുള്ള കളത്തിൽ തറവാട്ട് അംഗം ഉമർ ഷാദുലി (75) യാണ് ഒമാനിലെ സ്വീ ബ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചത്. പാപ്പിനിശേരി അറത്തിൽ പള്ളിക്കലത്താണ് ഇപ്പോൾ ഇദ്ദേഹം താമസിക്കുന്നത്. എട്ടു മാസം മുൻപ് ഒമാനിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു. വെള്ളിയാഴ്ച്ച നാട്ടിലേക്ക് മടങ്ങിവരും വഴിയാണ് കുഴഞ്ഞുവീണത്. കബറടക്കം ഒമാനിൽ നടക്കും. ദീർഘകാലം വെസ്റ്റേൺ ഇന്ത്യ പ്ളെ വുഡ് സി ലെ ജീവനക്കാരനായിരുന്നു ഉമർഷാദുലി സജീവ മുസ്ലീം ലീഗ്, എസ്.ടി.യു പ്രവർത്തകനാണ്. ഭാര്യ: അസനപ്പത്ത് സഫിയ 'മക്കൾ: അജ്മൽ, അയ്യൂബ്, ഷബീർ' ബുഷ്റ 'മരുമക്കൾ: ഷബീന, ഹക്കീം.സഹോദരൻ: കളത്തിൽ ഹാഷിം

Comments
Post a Comment