കച്ചേരിക്കാവില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയഞ്ജം: കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി
കാടാച്ചിറ: കാടാച്ചിറ കച്ചേരിക്കാവ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയഞ്ജത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. മാവിലക്കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് കാടാച്ചിറ അരയാല്‍ത്തറ, കടമ്പൂര്‍ നിത്യാനന്ദ വായനശാല, തയ്യില്‍ കുട്ടിച്ചാത്തന്‍ ദേവസ്ഥാനം, മമ്മാക്കുന്ന് ശ്രീനാരായണ ഗുരുമഠം ദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഘോഷയാത്രകള്‍ സംഗമിച്ചു ക്ഷേത്രത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ആചാര്യവരണംന്‍ സപ്താഹ ഉദ്ഘാടന സഭ എന്നിവ നടന്നു. അഖിലഭാരത ഭാഗവത സത്ര സമിതി ഗുരുവായൂര്‍ ഉപാധ്യക്ഷന്‍ എസ്. നാരായണ സ്വാമി കൊല്ലം ഉദ്ഘാടനം ചെയ്യും.
ഈ മാസം 28വരെയാണ് സപ്താഹയഞ്ജം നടക്കുക. വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മിത്വത്തില്‍ സപ്താഹയഞ്ജവും ക്ഷേത്രം തന്ത്രി കരുമാരില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും നടക്കും.
22, 23 തീയ്യതികളില്‍ 6.30ന് സംഗീതാര്‍ച്ചന, 24നും ,25നും വൈകിട്ട് ആറരയ്ക്ക് അധ്യാത്മിക പ്രഭാഷണം, സോപാനസംഗീതം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം, 26ന് വൈകിട്ട് ആറരയ്ക്ക് അധ്യാത്മിക പ്രഭാഷണം, തിരുവാതിരക്കളി എന്നിവ നടക്കും.
27ന് വൈകിട്ട് 6.30ന് അധ്യാത്മിക പ്രഭാഷണം, തുടര്‍ന്ന് ഭക്തിഗാനം, 28ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം, നിവേദ സഹിതം പൂജിക്കല്‍, തുടര്‍ന്ന് ഉഷപ്പാട്ട്, നവകം ഉച്ചപ്പാട്ട്, കൂറയിടല്‍, കളമെഴുത്താരംഭം, ദീപാരാധന. വൈകിട്ട് ഏഴിന് തായമ്പക, തുടര്‍ന്ന് വാളെഴുന്നുളളത്ത്, ഈടും കൂറും നൃത്തം, കളപ്രദിക്ഷണം, കളപൂജ, പാട്ട് കളമായിക്കല്‍, തേങ്ങമുട്ട് എന്നിവ നടക്കും. സപ്താഹദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദസദ്യയുണ്ടാകും.

Comments
Post a Comment