കൈക്കൂലി കേസിൽ മാട്ടൂൽ മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ശിക്ഷ ശരി വെച്ച് ഹൈകോടതി വിധി

 


പഴയങ്ങാടി: കൈക്കൂലി വാങ്ങിയ കേസിൽമാട്ടൂൽ ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറിയുടെ ശിക്ഷ ശരി വെച്ച് ഹൈക്കോടതി ഉത്തരവ്.കൈക്കൂലി വാങ്ങിയതിന് വിജിലൻസ് കോടതി ശിക്ഷിച്ച വിധിക്കെതിരെ കൊല്ലം അഞ്ചാലുമൂട് പെരിനാട് സ്വദേശി കെ മനോഹരൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.ഒന്നര വർഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2007 ൽ മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നമനോഹരനെ വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം