മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല ഉയരും.



തിരുവനന്തപുരം:മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് തിരശീല ഉയരും. ഇന്ത്യയിലെ ഏറ്റവും ജനകീയമായ സിനിമ പ്രേമികളുടെ ഉത്സവമാണ് തലസ്ഥാനത്ത് ഇനി ഒരാഴ്ച്ച അരങ്ങേറുക. രാവും പകലും ഇരുകൈയോടെ സ്വീകരിക്കുന്ന ടാഗോർ തിയേറ്ററും നിശാഗന്ധിയും തിരുവനന്തപുരത്തിന്റെ വഴിയോരങ്ങളും മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു.എട്ട് ദിവസങ്ങളിലായി 16 തിയേറ്ററുകളിലൂടെ 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് കാണികള്‍ക്ക് മുന്നിലേക്കെത്തുന്നത്. ടോക്കിയോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച, ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്റ്റീൻ 36 ആണ് ഉദ്ഘാടന ചിത്രം.വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകന്‍ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. പതിനായിരത്തിലേറെ ഡെലിഗേറ്റുകളെയാണ് ഇത്തവണ മേളയിൽ പ്രതീക്ഷിക്കുന്നത്. പതിവിൽ കൂടുതലായി ഇത്തവണ ഒരു അധിക തീയറ്റർ കൂടി ചലച്ചിത്ര മേളയ്ക്കായി ഒരുക്കിയിട്ടുണ്ട്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം