എം.ബി.കെ അലവിലിൻ്റെ അഞ്ചാം ചരമവാർഷിക ദിനാചരണം നടത്തി
അഴീക്കോട്: സാന്ത്വനം വയോജന സദനം സ്ഥാപകനും ചെയർമാനും ദീർഘകാലം അലവിൽ കല്ലടത്തോട് ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻ്റുമായിരുന്ന എം.ബി.കെ അലവിലിൻ്റെ അഞ്ചാം ചരമവാർഷിക ദിനാചരണം നടത്തി. അല വിൽ നോർത്ത് എൽ.പി സ്കൂളിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ ആർ ടിസ്റ്റ് ശശികലമുഖ്യപ്രഭാഷണം നടത്തി. കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുകയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ലിജോ ജോർജ് അദ്ധ്യക്ഷനായി. വി. പി മനോഹരൻ, എം. രമേശൻ' കെദിലീപ് കുമാർ, കെ.വി സതീഷ് കുമാർ ' പി.ദേവദാസ് , കെ. ശരണ്യ, റീന, എം. പ്രന്യ , ഹാഷിം ബെന്നി, റഹ്മത്ത്, എം.രഞ്ജിത്ത്, എം. ശ്രീജിത്ത്, സി.എച്ച് സുധാകരൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment