ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ, അഞ്ച് മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട ടി കെ രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. കേവലം അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് രജീഷിന് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി കെ രജീഷ്. അതേ സമയം, സ്വാഭാവിക പരോളാണ് രജീഷിന് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ് ടി കെ രജീഷ്. ഈക്കഴിഞ്ഞ ഒക്ടോബറിൽ താണയിലെ ആശുപത്രിയിയിൽ ചികിത്സക്കാണ് ഇതിനു മുൻപ് പരോൾ അനുവദിച്ചിരുന്നത്. ജയിലിൽ കിടക്കവെബംഗ്ളൂരിൽ കള്ള തോക്ക് കടത്തുമായി ബന്ധപ്പെട്ട് ടി. കെ രജീഷിനെ കർണാടക പൊലിസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.

Comments
Post a Comment