മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ കോൺഗ്രസുകാരെ സി.പിഎം ആക്രമിച്ചെന്ന് ആരോപണം; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ




കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തിൽ കോൺഗ്രസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷീനയെയും പോളിങ് ഏജന്റായ നരേന്ദ്രബാബുവിനെയും പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ ചിലർ മമ്പറം ടൗണിലെ ജനസേവന കേന്ദ്രത്തിൽ ജോലി ചെയ്യവേ കഴിഞ്ഞ ദിവസംക്രൂരമായി അക്രമിച്ചു. ഇത് സിപിഎം പ്രവർത്തകരാണെന്നും സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി

പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദന്റെയും നാട്ടിൽ കോൺഗ്രസുകാർക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കേണ്ടിവരുമെന്ന് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച് സിപിഎം കേരളത്തിന്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്. സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവുമെന്നും വി ഡി സതീശൻ ചോദിച്ചു.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണമാണ് സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അക്രമണം നടക്കുമ്പോൾ പൊലീസ് വെറും കാഴ്ചക്കാർ മാത്രമാവുകയാണ്. കള്ളവോട്ടും അക്രമവും നടത്തി ജനാധിപത്യത്തെ കൊള്ളയടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിന് പൊലീസ് സൗകര്യം ഒരുക്കുകയാണ്. ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കള്ളവോട്ട് രേഖപ്പെടുത്താനുള്ള സിപിഐഎം നീക്കം യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചോദ്യം ചെയ്തതിന്റെ പകയാണ് ആക്രമണത്തിന്റെ മറ്റൊരു കാരണമെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം